നയ്റോബി: അമേരിക്കയുടെ എബോള ക്വാറന്റൈൻ കേന്ദ്രത്തിനെതിരേ കെനിയയിൽ ജനകീയ പ്രതിഷേധം തുടരുന്നു.
കേന്ദ്രം നിർമിക്കുന്ന വ്യോമതാവളത്തിനടുത്തുള്ള നാൻയുകി പട്ടണത്തിൽ ഇന്നലെ പ്രകടനം നടത്തിയവർക്കു നേരേ കെനിയൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
എബോള പൊട്ടിപ്പുറപ്പെട്ട ഡിആർ കോംഗോയിലും അയൽ രാജ്യമായ ഉഗാണ്ടയിലും അമേരിക്കൻ പൗരന്മാർക്കു രോഗം പിടിപെട്ടാൽ ചികിത്സിക്കാനായി 50 ബെഡ്ഡുള്ള കേന്ദ്രമാണ് കെനിയയിൽ നിർമിക്കുന്നത്.
നേരത്തേ കെനിയൻ കോടതി നിർമാണപ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ അമേരിക്കൻ അധികൃതർ നിർമാണം തുടരുകയാണ്.
കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനത്തിനു നേർക്കുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.